ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കാന്‍ ആദ്യം വേണ്ടത് തൊഴില്‍: മന്ത്രി വി. അബ്ദുറഹ്മാൻ
Saturday, January 18, 2025 10:38 AM IST
തിരുവനന്തപുരം: വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ.
ഇക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും മന്ത്രി പറഞ്ഞു.
പിഎസ്സിയിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.