സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്ത് വിട്ട് പോലീസ്; നടന്റെയും കരീനയുടെയും മൊഴിയെടുത്തു
Saturday, January 18, 2025 9:59 AM IST
മുംബൈ: നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ട് പോലീസ്. പ്രതി ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.
അതേസമയം മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തി.
അണുബാധ സാധ്യത ഒഴിവാക്കാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ. അതേസമയം ഇതുവരെ അക്രമിയെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല.