വാഹനങ്ങൾ കൂട്ടിയിടിച്ചു; അഞ്ച് വയസുകാരൻ ഉൾപ്പടെ ഒൻപത് പേർ മരിച്ചു
Saturday, January 18, 2025 12:50 AM IST
മുംബൈ: പൂനെ-നാസിക് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് വയസുള്ള കുട്ടി ഉൾപ്പെടെ ഒൻപത് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാരായണങ്കോണിന് സമീപമാണ് സംഭവം.
ടെമ്പോ ട്രാവലറും മിനിവാനുമാണ് കൂട്ടിയിടിച്ചത്. ടെമ്പോ, മിനിവാനിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് മിനി വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബസിൽ ഇടിച്ചു.
ദേബുബായ് തകൽക്കർ (65), ഡ്രൈവർ വിനോദ് റൊക്കഡെ (50), യുവരാജ് വാവൽ (23), ചന്ദ്രകാന്ത് ഗുഞ്ചാൽ (50), ഗീത ഗവാരെ (45), ഭൗ ബഡെ (65), നജ്മ ഹനീഫ് ഷെയ്ഖ് (35), വഷിഫ, ഇനാംദാർ (അഞ്ച്), മനീഷ പച്ചാർനെ (56) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ എട്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ടെമ്പോ ട്രാവലറിന്റെ ഡ്രൈവർ സ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു.