ഐഎസ്എൽ: മോഹൻബഗാനെ സമനിലയിൽ തളച്ച് ജംഷഡ്പുർ എഫ്സി
Friday, January 17, 2025 10:01 PM IST
ജംഷഡ്പുർ: ഐഎസ്എല്ലിലെ ആവേശകരമായ മത്സരത്തിൽ കരുത്തരായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ സമനിലയിൽ തളച്ച് ജംഷഡ്പുർ എഫ്സി. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ജംഷഡ്പുരിലെ ജെആർഡി ടാറ്റ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ താരം സുഭാഷിഷ് ബോസ് ആണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്.
എന്നാൽ 60-ാം മിനിറ്റിൽ സ്റ്റീഫൻ എസെയുടെ ഗോളിലൂടെ ജംഡ്പുർ ഒപ്പമെത്തി. പിന്നീട് ഗോൾ നേടാനായി ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചങ്കിലും നേടാനായില്ല.
മത്സരം സമനിലയായതോടെ മോഹൻ ബഗാന് 36 പോയിന്റായി. ജംഷഡ്പുരിന് 28 പോയിന്റും ആയി. ലീഗ് ടേബിളിൽ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും ജംഷഡ്പുർ രണ്ടാമതുമാണ്.