പാ​ല​ക്കാ​ട്: ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും ന​ഖ​വും പു​ലി​പ്പ​ല്ലു​മാ​യി വ​നം വ​കു​പ്പ് വാ​ച്ച​റും താ​ൽ​ക്കാ​ലി​ക വാ​ച്ച​റും അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് നെ​ല്ലി​യാ​മ്പ​തി​യി​ലെ വ​നം വ​കു​പ്പ് വാ​ച്ച​ർ സു​ന്ദ​ര​ൻ, പാ​ല​ക്ക​യ​ത്തെ താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ല​ക്കാ​ട് പാ​ല​ക്ക​യ​ത്തെ പ​രി​ശോ​ധ​ന​യി​ൽ 12 പു​ലി​ന​ഖം, 2 ക​ടു​വ ന​ഖം, 4 പു​ലി​പ്പ​ല്ല് എ​ന്നി​വ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. വി​ൽ​പ്പ​ന​യ്ക്കാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.