കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
Thursday, January 16, 2025 3:38 PM IST
കോഴിക്കോട്: കടന്നൽ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയാണ് വീടിനു സമീപത്തുനിന്ന് ഗോപാലന് കടന്നൽകുത്തേറ്റത്. കടന്നലുകളുടെ ആക്രമണത്തിൽ ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. കടന്നലുകളുടെ കുത്തേറ്റ പ്രദേശവാസികളായ രണ്ടുപേർ ചികിത്സയിലാണ്.