തി​രു​വ​ന​ന്ത​പു​രം: ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം നാ​ളെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. തു​ട​ർ​ന്ന് മ​താ​ചാ​ര​പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

മ​ര​ണ കാ​ര​ണം ഇ​പ്പോ​ൾ കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് സം​ഘം അ​റി​യി​ച്ചു. ശ്വാ​സ കോ​ശ​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ൾ പ​രി​ശോ​ധ​ന ഫ​ലം വ​ര​ണം. അ​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണ​ത്തി​ൽ നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​യൂ​വെ​ന്നും ഫോ​റ​ൻ​സി​ക് സം​ഘം വ്യ​ക്ത​മാ​ക്കി.

ഗോ​പ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ക്ഷ​ത​ങ്ങ​ളോ മു​റി​വു​ക​ളോ ഇ​ല്ല. എ​ന്നാ​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ കൃ​ത്യ​മാ​യി മ​ര​ണ കാ​ര​ണം പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ തു​റ​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ക​ല്ല​റ​യി​ൽ ഇ​രി​ക്കു​ന്ന ത​ര​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നും ഭ​സ്മ​വും സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ക​ല്ല​റ​യി​ൽ നി​ന്ന് ല​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യ​തു പോ​ലെ ത​ന്നെ​യാ​ണ് മൃ​ത​ദേ​ഹം ഇ​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ല്ല​റ​യു​ടെ മു​ക​ളി​ല​ത്തെ സ്ലാ​ബ് മാ​ത്ര​മാ​ണ് നീ​ക്കി​യ​ത്. ഹൃ​ദ​യ ഭാ​ഗം വ​രെ പൂ​ജാ​സാ​ധ​ന​ങ്ങ​ൾ നി​റ​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്.