335 കിലോ കഞ്ചാവ്, 6.5 കിലോ എംഡിഎംഎ, 16 ഗ്രാം കൊക്കെയ്ൻ; വൻ തോതിൽ ലഹരി വസ്തുക്കൾ നശിപ്പിച്ച് മംഗളൂരു പോലീസ്
Thursday, January 16, 2025 10:03 AM IST
മംഗളൂരു: വിവിധ കേസുകളിലായി പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിച്ച് മംഗളൂരു പോലീസ്. കോടതിയുടെ അനുമതിയോടെ മുൾകി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്.
335 കിലോ ഗ്രാം കഞ്ചാവും 6.5 കിലോ ഗ്രാം എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നുമാണ് നശിപ്പിച്ചത്. ഇവയ്ക്ക് ആറു കോടി 80 ലക്ഷം രൂപ വിലമതിക്കും.
2024ൽ പിടികൂടിയ മയക്കുമരുന്നുകൾക്കൊപ്പം 2023ൽ പിടികൂടിയ ഏതാനും മയക്കുമരുന്നുകളും നശിപ്പിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം 1000 ൽ അധികം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും മംഗളൂരു പോലീസ് വ്യക്തമാക്കി.