യുജിസി കരട് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി
Wednesday, January 15, 2025 5:46 PM IST
തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട യുജിസി കരട് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സർവ്വകലാശാലകളിൽ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യുജിസി ഭേദഗതി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലറായി വേണ്ടപെട്ടവരെ കൊണ്ട് വരാനുള്ള വളഞ്ഞ വഴി ആണ് ഭേദഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
"യുജിസി കരട് ചട്ടം പുന:പരിശോധിക്കണം. ബിജെപി ഇതര സംസ്ഥാനങ്ങളായി യോജിച്ച് ഭേദഗതിയെ എതിര്‍ക്കും.'-മുഖ്യമന്ത്രി പറഞ്ഞു.