കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ വി​ഐ​പി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​യേ​ക്കും. സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം ബോ​ബി​യു​ടെ അ​ടു​പ്പ​ക്കാ​ര്‍ സ​ന്ദ​ര്‍​ശ​ക ഡ​യ​റി​യി​ല്‍ പേ​ര് രേ​ഖ​പ്പെ​ടു​ത്താ​തെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു, സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ല്‍ ബോ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് ജ​യി​ല്‍ ആ​സ്ഥാ​ന​ത്ത് ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

ജ​യി​ല​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശം ഉ​ള്ള​താ​യാ​ണ് വി​വ​രം. ബോ​ബി​യെ​ത്തി​യ​പ്പോ​ള്‍ കൈ​യി​ല്‍ പ​ണ​മി​ല്ലാ​യി​രു​ന്നു. ജ​യി​ല്‍ ച​ട്ടം മ​റി​ക​ട​ന്ന് ബോ​ബി ചെ​മ്മ​ണൂ​രി​ന് ഫോ​ണ്‍ വി​ളി​ക്കാ​ന്‍ 200 രൂ​പ നേ​രി​ട്ട് ന​ല്‍​കി. പി​ന്നീ​ട് ഇ​ത് രേ​ഖ​ക​ളി​ല്‍ എ​ഴു​തി ചേ​ര്‍​ത്തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​യി​ലി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

ക​ഴി​ഞ്ഞ പ​ത്തി​ന് മ​ധ്യ​മേ​ഖ​ല ജ​യി​ല്‍ ഡി​ഐ​ജി കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ജി​ല്ലാ ജ​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ജി​ല്ലാ ജ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി ല​ഭി​ച്ചു. ഇ​ത് പ​രി​ശോ​ധി​ക്കാ​നാ​ണ് ജ​യ​ലി​ല്‍ പോ​യ​ത്. അ​വി​ടെ വ​ച്ച് ബോ​ബി​യെ ക​ണ്ടി​രു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

ബോ​ബി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യൊ​ന്നും ജ​യി​ല്‍ വ​കു​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. നി​യ​മ​പ്ര​കാ​ര​മേ സ​ന്ദ​ര്‍​ശ​ക​രെ ജ​യി​ലി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ര്‍​ശ​ക​രി​ല്‍ വി​ഐ​പി​ക​ള്‍ ആ​രു​മി​ല്ലെ​ന്നു​മാ​ണ് ഡി​ഐ​ജി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ബോ​ബി​ക്ക് ജ​യി​ലി​ല്‍ പ്ര​ത്യേ​ക കൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.