അറസ്റ്റ് വാറണ്ടുള്ളപ്പോള് ഐ.സി.ബാലകൃഷ്ണന് ഒളിവില്‍ കഴിയുന്നത് സ്വാഭാവികം: കെ.സുധാകരന്
Tuesday, January 14, 2025 12:48 PM IST
തിരുവനന്തപുരം: എന്‍.എം.വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിൽ പോയതിനെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്.
അറസ്റ്റ് വാറണ്ടുള്ളപ്പോള് ഐ.സി.ബാലകൃഷ്ണന് എംഎൽഎ ഒളിവില്‍ കഴിയുന്നത് സ്വാഭാവികമാണെന്ന് സുധാകരന് പ്രതികരിച്ചു. മരിച്ച എന്‍.എം.വിജയന്റെ ബാധ്യതകള്‍ കെപിസിസി ഏറ്റെടുക്കുമെന്നും സുധാകരന് പറഞ്ഞു.
കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ കർണാടകയിലേക്ക് പോയ ഐ.സി.ബാലകൃഷ്ണൻ തിരിച്ചെത്താൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ. ചില മെഡിക്കൽ ആവശ്യങ്ങൾ കൂടി പൂർത്തിയാക്കിയ ശേഷമേ കർണാടകയിൽനിന്ന് മടങ്ങൂ എന്നാണ് വിവരം.
അതേസമയം എംഎൽഎ കേരളം വിട്ടത് ഒളിവിൽ പോകാൻ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് എംഎൽഎ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.