ഫോം വീണ്ടെടുത്തേ പറ്റൂ! മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനത്തിനിറങ്ങാൻ രോഹിത്
Tuesday, January 14, 2025 11:29 AM IST
മുംബൈ: മോശം പ്രകടനത്തിന്റെ പേരിൽ ഏറെ പഴികേൾക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ, ഫോം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിൽ. ഇതിന്റെ ഭാഗമായി താരം ഇന്നു മുതല്‍ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം വാങ്കഡെ സ്റ്റേഡിയത്തിലെ നെറ്റ് സെഷനിൽ പരിശീലനം തുടങ്ങും.
രഞ്ജി ട്രോഫി പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിൽ ഈ മാസം 23ന് ജമ്മു കാഷ്മീരിനെതിരേയാണ് മുംബൈയുടെ പോരാട്ടം. അതേസമയം, ഈ മത്സരത്തിൽ രോഹിത് കളിക്കുമോയെന്നതിൽ വ്യക്തതയില്ല. എംസിഎയെ രോഹിത് ഇക്കാര്യം ഉടനെ അറിയിക്കും എന്നാണ് കരുതുന്നത്.
ഫോം വീണ്ടെടുക്കാൻ രോഹിത്, കോഹ്ലി ഉൾപ്പെടെ മുതിർന്ന താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ തയാറാകണം എന്ന ആവശ്യം ശക്തമായിരുന്നു. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്.