സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്കും കുട്ടികള്‍ക്കും നിസാര പരിക്ക്
Monday, January 13, 2025 12:46 PM IST
പത്തനംതിട്ട: മുക്കന്നൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്കും ബസിലുണ്ടായിരുന്ന കുട്ടികള്‍ക്കും പരിക്കുണ്ട്.
ഡ്രൈവര്‍ വിഷ്ണുവിന്റെ തലയ്ക്ക് സാരമല്ലാത്ത പരിക്കുണ്ട്. ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്ക് നിസാര പരിക്ക് മാത്രമാണുള്ളത്.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജ്ഞാനകുരുഗുലം സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.