പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് പെ​ട്രോ​ള്‍ ബോം​ബേ​റി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് രാ​വി​ലെ ഒ​റ്റ​പ്പാ​ല​ത്തി​ന് സ​മീ​പം ചു​ന​ങ്ങാ​ടാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പ​ണി​ക്കാ​യി എ​ത്തി​യ ഇ​വ​ര്‍ ഇ​ട​യ്ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ട്രോ​ള്‍ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ര്‍ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു. ആക്രമണത്തിന് പിന്നിലെ പ്ര​കോ​പ​നം എന്താണെന്ന് വ്യക്തമല്ല.