സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്
Sunday, January 12, 2025 12:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസമാണ് സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷസ് മുതൽ മൂന്ന് ഡിഗ്രി സെൽഷസ് വരെ താപനില ഉയർന്നേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ചൂട് ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.