തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പി.​വി. അ​ന്‍​വ​ര്‍. യു​ഡി​എ​ഫിന്‍റെ സ്ഥാനാർഥിക്ക് നി​രു​പാ​ധി​ക പി​ന്തു​ണ ന​ല്‍​കു​മെ​ന്നും അ​ൻ​വ​ർ പ്ര​തി​ക​രി​ച്ചു.

സ്പീ​ക്ക​ര്‍​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പി​ണ​റാ​യി​സ​ത്തി​നെ​തി​രാ​യ അ​വ​സാ​ന​ത്തെ ആ​ണി ആ​ക​ണം.

മ​ല​യോ​ര മേ​ഖ​ല​യാ​യ നി​ല​മ്പൂ​രി​നെ അ​റി​യു​ന്ന ആ​ളെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണം. പ്ര​ദേ​ശ​ത്ത് ഏ​റ്റ​വും പ്ര​ശ്‌​നം നേ​രി​ടു​ന്ന​ത് ക്രൈ​സ്ത​വ വി​ഭാ​ഗ​മാ​ണെ​ന്നും വി.​എ​സ്.​ജോ​യി​യെ സ്ഥാ​നാ​ർ​ഥി ആ​ക്ക​ണ​മെ​ന്നും അ​ൻ​വ​ർ നി​ർ​ദേ​ശി​ച്ചു.