നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണയെന്ന് അൻവർ
Monday, January 13, 2025 11:42 AM IST
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് പി.വി. അന്‍വര്‍. യുഡിഎഫിന്റെ സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അൻവർ പ്രതികരിച്ചു.
സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം.
മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർഥിയാക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വി.എസ്.ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ നിർദേശിച്ചു.