കോ​ഴി​ക്കോ​ട്: പെ​രു​മ​ണ്ണ​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഹോ​ട്ട​ലി​ലും സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഹോ​ട്ട​ലി​ന്‍റെ പു​റ​കു​വ​ശ​ത്തു നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ആ​ക്രി​ക്ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഏ​ഴ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം തീ​പി​ടി​ത്തം ക​ണ്ട് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.