തി​രു​വ​ന​ന്ത​പു​രം: പെ​രു​മാ​തു​റ​യി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പു​തു​കു​റി​ച്ചി സ്വ​ദേ​ശി നൗ​ഫ​ൽ (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഠി​നം​കു​ളം പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക‍​യാ​യി​രു​ന്നു. പെ​രു​മാ​തു​റ ഒ​റ്റ​പ​ന​യി​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നാ​ണ് നൗ​ഫ​ൽ ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്.

മോ​ഷ്ടി​ച്ച ബൈ​ക്ക് ആ​ക്രി​ക്ക​ട​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ക​ട​ക്കാ​ര​ൻ വാ​ങ്ങി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ചി​റ​യി​ൻ​കീ​ഴ് കൊ​ണ്ടു​പോ​യി മ​റ്റൊ​രാ​ൾ​ക്ക് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ൽ​പ്പ​ന ന​ട​ന്നി​ല്ല.

തു​ട​ർ​ന്ന് ചി​റ​യി​ൻ​കീ​ഴ് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞു. ര​ണ്ടു ബൈ​ക്കു​ക​ളാ​ണ് നൗ​ഫ​ൽ മോ​ഷ്ടി​ച്ച​ത്. ഒ​രു ബൈ​ക്ക് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ തൊ​ട്ട​ടു​ത്തു​ത​ന്നെ ഉ​പേ​ക്ഷി​ച്ചു. സിസിടിവി ദൃശ്യങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.