ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ
Sunday, January 12, 2025 5:31 PM IST
ഇടുക്കി: ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സിദ്ദിഖ്, സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.
സിദ്ദിഖ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കുട്ടിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് സിദ്ദിഖിന്റെ പേരിലുള്ള കേസ്. ആളോഴിഞ്ഞ വീട്ടിലെത്തിച്ചാണ് സുഭാഷ് കുട്ടിയെ പീഡിപ്പിച്ചത്.
കേസിൽ കുട്ടിയുടെ അയൽവാസിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.