പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു
Sunday, January 12, 2025 4:27 PM IST
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു. നാല് പെരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പെൺകുട്ടികളെ തൃശൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അങ്കണവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. 16 വയസുള്ള നിമ, ആൻഗ്രേസ്, അലീന , എറിൻ എന്നിവരാണ് റിസർവോയറിൽ വീണത്.
പീച്ചി പുളിമാക്കൽ സ്വദേശിയായ നിമയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.