ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കി​ല്ല. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. പ​ക​രം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റാ​യി​രി​ക്കും ച​ട​ങ്ങി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ക​യെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ലെ പ്ര​മു​ഖ​രു​മാ​യി ജ​യ​ശ​ങ്ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഈ​മാ​സം 20നാ​ണ് യു​എ​സി​ന്‍റെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. യു​എ​സ് സ​മ​യം ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ആ​രം​ഭി​ക്കു​ക. ക്യാ​പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങ് യു​എ​സ് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ന​യി​ക്കും. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം ട്രം​പ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി ലോ​ക നേ​താ​ക്ക​ളെ ട്രം​പ് ക്ഷ​ണി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്, അ​ർ​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലേ, ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, ഹം​ഗ​റി പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ഓ​ർ​ബ​ൻ, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.