ഐഎസ്എൽ: മുംബൈ സിറ്റി ഇന്ന് ജംഷഡ്പുരിനെ നേരിടും
Sunday, January 12, 2025 7:21 AM IST
മുംബൈ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി ഇന്ന് ജംഷഡ്പുരിനെ നേരിടും. രാത്രി 7.30നാണ് മത്സരം. മുംബൈ ഫുട്ബോൾ അരീനയാണ് വേദി.
നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ജംഷഡ്പുരിന് 24 പോയിന്റാണുള്ളത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ച ജംഷഡ്പുർ മികച്ച ഫോമിലാണ്.
മുംബൈ സിറ്റിക്ക് 23 പോയിന്റാണുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ടീം.