ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി ഒമ്പത് വർഷങ്ങൾക്ക് ശേഷം പിടിയിൽ
Sunday, January 12, 2025 1:49 AM IST
ആലപ്പുഴ: എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതി പിടിയിൽ. ജസ്റ്റിൻ എന്നയാളാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം പിടിയിലായത്.
2016 ല് അരൂർ പോലീസ് സ്റ്റേഷനിൽ ആണ് ഇയാൾക്കെതിരായ കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. എട്ടു വയസു കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ ജോലി നോക്കി വരവേയാണ് പോലീസ് പിടികൂടിയത്. പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ആണ് ഇയാൾ ഒളിച്ച് താമസിച്ചിരുന്നത്.