പാർട്ടിക്കിടെ ഏഴാം നിലയിൽ നിന്നും വീണ് നിയമവിദ്യാർഥി മരിച്ചു
Sunday, January 12, 2025 1:24 AM IST
നോയിഡ: സുഹൃത്തിന്റെ വീട്ടിൽ പാർട്ടിയിൽ പങ്കെടുക്കവെ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു. നോയിഡയിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയും നിയമവിദ്യാർഥിയുമായ തപസ് ആണ് മരിച്ചത്.
നോയിഡ സെക്ടർ 99-ലെ സുപ്രിം ടവേഴ്സിലെ ഏഴാം നിലയിലുള്ള സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സംഭവത്തിൽ തപസിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു.
തപസ് അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നും വീണതാണെന്ന് സുഹൃത്തുക്കൾ പോലീസിനോടു പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.