ട്രെയിൻ തട്ടി വിദ്യാര്‍ഥി മരിച്ചു
Saturday, January 11, 2025 11:41 PM IST
കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനു സമീപം ആണ് അപകടം.
കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്റെ മകന് അമല്‍രാജ് (21) ആണ് മരിച്ചത്. പുലർച്ചെ രണ്ടോടെ ആയിരുന്നു അപകടം. റെയിൽവേ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം തുടർ നടപടിക്കായി മാറ്റി.