പത്തനംതിട്ട പീഡനക്കേസ്; സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Saturday, January 11, 2025 10:55 PM IST
പത്തനംതിട്ട: കായികതാരം ബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ടു നൽകാൻ പത്തനംതിട്ട എസ്പിക്ക് കമ്മീഷൻ നിർദേശം നൽകി.
നേരത്തേ സംഭവത്തിൽ സംസ്ഥാന പോലീസിനോട് ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹീനമായ കുറ്റകൃത്യമാണ് നടന്നത്. പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നും ദേശീയ വനിതാ കമ്മീഷൻ നിർദേശിച്ചു.