തൃ​ശൂ​ർ: അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളി​ലൂ​ടെ വ​സ​ന്തം തീ​ര്‍​ത്ത മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വ​ഗാ​യ​ക​ന്‍ പി.​ജ​യ​ച​ന്ദ്ര​ന്‍ (81) വി​ട​വാ​ങ്ങി. അ​ഞ്ച് പ​തി​റ്റാ​ണ്ടി​നി​ടെ പ​തി​നാ​റാ​യി​ര​ത്തോ​ളം ല​ളി​ത​സു​ന്ദ​ര ഗാ​ന​ങ്ങ​ൾ പാ​ടി​ത്തീ​ർ​ത്താ​ണ് അ​ദ്ദേ​ഹം വി​ട​പ​റ​ഞ്ഞ​ത്.

1944 മാ​ർ​ച്ച് മൂ​ന്നി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​വി​പു​ര​ത്ത് ര​വി​വ​ർ​മ്മ കൊ​ച്ച​നി​യ​ൻ ത​മ്പു​ര​ന്‍റെ​യും പാ​ലി​യ​ത്ത് സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടേ​യും അ​ഞ്ച് മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. പി​ന്നീ​ട് കു​ടും​ബം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് താ​മ​സം മാ​റ്റി. കു​ട്ടി​ക്കാ​ല​ത്ത് കു​റ​ച്ചു​കാ​ലം ചെ​ണ്ട​യും പി​ന്നീ​ട് മൃ​ദം​ഗ​വും പ​ഠി​ച്ചു.

1958 ലെ ​സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ യേ​ശു​ദാ​സ് ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ജ​യ​ച​ന്ദ്ര​ന് മൃ​ദം​ഗ​ത്തി​ലാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം. ഇ​ര​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നി​ന്ന് സു​വോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി.1966 ല്‍ ​ചെ​ന്നൈ​യി​ല്‍ പ്യാ​രി ക​മ്പ​നി​യി​ല്‍ കെ​മി​സ്റ്റാ​യി.

അ​തേ​വ​ര്‍​ഷം കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ര്‍ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി പി. ​ഭാ​സ്‌​ക​ര​ന്‍ -ചി​ദം​ബ​ര​നാ​ഥ് ടീ​മി​ന്‍റെ ഗാ​ന​മാ​ണ് ആ​ദ്യ​മാ​യി പാ​ടി​യ​തെ​ങ്കി​ലും ക​ളി​ത്തോ​ഴ​നി​ലെ മ​ഞ്ഞ​ല​യി​ല്‍ മു​ങ്ങി​ത്തോ​ര്‍​ത്തി എ​ന്ന ഗാ​ന​മാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്. ആ ​ഒ​രൊ​റ്റ ഗാ​ന​ത്തോ​ടെ ജ​യ​ച​ന്ദ്ര​ന് പി​ന്തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല.

ഹൃ​ദ​യ​ഹാ​രി​യാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ളി​ലൂ​ടെ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മ​ന​സു​ക​ളി​ല്‍ കു​ടി​യേ​റി​യ ജ​യ​ച​ന്ദ്ര​നെ മ​ല​യാ​ളി​ക​ള്‍ ഭാ​വ​ഗാ​യ​ക​നാ​യി ഹൃ​ദ​യ​ത്തി​ൽ ഏ​റ്റെ​ടു​ത്തു. ചി​ദം​ബ​ര​നാ​ഥി​ല്‍ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ​യും ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കാ​ന്‍ ഭാ​ഗ്യ​മു​ണ്ടാ​യി.

പി.​ഭാ​സ്‌​ക​ര​നും വ​യ​ലാ​റും മു​ത​ല്‍ പു​തി​യ​ത​ല​മു​റ​യി​ലെ ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ന്‍ വ​രെ​യു​ള്ള ക​വി​ക​ളു​ടെ വ​രി​ക​ള്‍​ക്ക് ആ ​ശ​ബ്ദ​ത്തി​ലൂ​ടെ ജീ​വ​ന്‍ തു​ടി​ച്ചു. രാ​സാ​ത്തി ഉ​ന്നൈ കാ​ണാ​തെ നെ​ഞ്ചം... എ​ന്ന ഗാ​നം ശ​ബ്ദ​ത​രം​ഗ​മാ​യി ത​മി​ഴ്‌​സി​നി​മ​യെ കീ​ഴ​ട​ക്കി.

1986ല്‍ ​ശ്രീ​നാ​രാ​യ​ണ ഗു​രു എ​ന്ന ചി​ത്ര​ത്തി​ലെ ശി​വ​ശ​ങ്ക​ര സ​ര്‍​വ ശ​ര​ണ്യ​വി​ഭോ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ജ​യ​ച​ന്ദ്ര​നെ​ത്തേ​ടി മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​മെ​ത്തി. അ​ഞ്ചു​ത​വ​ണ​യാ​ണ് ജ​യ​ച​ന്ദ്ര​ന്‍ മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന​പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

1972ല്‍ ​പ​ണി​തീ​രാ​ത്ത വീ​ട് എ​ന്ന സി​നി​മ​യി​ലെ നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ, 1978ല്‍ ​ബ​ന്ധ​ന​ത്തി​ലെ രാ​ഗം ശ്രീ​രാ​ഗം, 2000-ല്‍ ​നി​റ​ത്തി​ലെ പ്രാ​യം ന​മ്മി​ല്‍ മോ​ഹം ന​ല്‍​കി, 2004 ല്‍ ​തി​ള​ക്ക​ത്തി​ലെ നീ​യൊ​രു പു​ഴ​യാ​യ്, 2015 ല്‍ ​ജി​ലേ​ബി​യി​ലെ ഞാ​നൊ​രു മ​ല​യാ​ളി.., എ​ന്നും എ​പ്പോ​ഴു​മി​ലെ മ​ല​ര്‍​വാ​ക​ക്കൊ​മ്പ​ത്തെ, എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ലെ ശാ​ര​ദാം​ബ​രം എ​ന്നീ ഗാ​ന​ങ്ങ​ളാ​യി​രു​ന്നു അ​വ.

1994 ല്‍ ​കി​ഴ​ക്ക് സീ​മ​യി​ലേ എ​ന്ന ചി​ത്ര​ത്തി​ലെ ക​ട്ടാ​ഴം കാ​ട്ടു​വ​ഴി എ​ന്ന ഗാ​ന​ത്തി​ലൂ​ടെ മി​ക​ച്ച ഗാ​യ​ക​നു​ള്ള ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​ര​വും ജ​യ​ച​ന്ദ്ര​ന്‍ സ്വ​ന്ത​മാ​ക്കി. ത​മി​ഴ് ച​ല​ച്ചി​ത്ര സം​ഗീ​ത​ത്തി​ന് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന നി​ല​യി​ല്‍ 1997ല്‍ ​ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി അ​വാ​ര്‍​ഡി​നും അ​ദ്ദേ​ഹം അ​ര്‍​ഹ​നാ​യി.

2021ല്‍ ​കേ​ര​ളം അ​ദ്ദേ​ഹ​ത്തെ ജെ.​സി.​ഡാ​നി​യ​ല്‍ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ല​ളി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ല​ക്ഷ്മി, ദി​ന​നാ​ഥ്.