തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​ന്ദ​മം​ഗ​ലം പാ​ലി​യ​ത്തെ വീ​ട്ടി​ൽ ന​ട​ത്തും. രാ​വി​ലെ പ​ത്തു മു​ത​ൽ 12 വ​രെ തൃ​ശൂ​ർ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു വ​യ​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 7.54ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ബു​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​മ്പ​തു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 16000 ലേ​റെ ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്. ജ​യ​ച​ന്ദ്ര​ന്‍റെ
നി​ര്യാ​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ അ​നു​ശോ​ചി​ച്ചു.