പ​ന്പ: ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച സം​ഭ​വ​ത്തി​ൽ പ​മ്പ​യി​ൽ പി​ടി​യി​ലാ​യ അ​ഗ്നി​ര​ക്ഷാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ച​ങ്ങ​നാ​ശേ​രി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ എ​സ്. സു​ബീ​ഷ്, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ പി. ​ബി​നു എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ജോ​ലി​ക്കി​ടെ കാ​റി​നു​ള്ളി​ൽ വ​ച്ച് മ​ദ്യ​പി​ച്ച​തി​ന് പ​മ്പാ പോ​ലീ​സ് ഇ​രു​വ​രെ​യും ഡി​സം​ബ​ർ 28ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​തി​നി​ടെ മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് കാ​ല​യ​ള​വി​ൽ ഇ​തു​വ​രെ അ​ര​ക്കോ​ടി​യി​ലേ​റെ തീ​ർ​ഥാ​ട​ക​രാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ ല​ഭി​ച്ച ക​ണ​ക്ക് അ​നു​സ​രി​ച്ച് 50,86667 പേ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തി. 40,95566 ഭ​ക്ത​രാ​ണ് മ​ണ്ഡ​ല​കാ​ല​ത്ത് എ​ത്തി​യ​ത്.