എഫ്സി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ
Thursday, January 9, 2025 3:31 AM IST
റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ ഫൈനലിലെത്തി എഫ്സി ബാഴ്സലോണ. സെമിഫൈനലിൽ അത്ലറ്റിക്ക് ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബാഴ്സ ഫൈനലിലെത്തിയത്.
ഗാവിയും ലമൈൻ ജമാലുമാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. ഗാവി 17-ാം മിനിറ്റിലും യമാൽ 52-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ജനുവരി 12നാണ് ഫൈനൽ. റയൽ മാഡ്രിഡ്-മല്ലോർക്ക സെമിയിലെ വിജയികളെയായിരിക്കും ബാഴ്സ ഫൈനലിൽ നേരിടുക.