പനയംപാടം, നാട്ടിക അപകടങ്ങൾ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Wednesday, January 8, 2025 11:41 PM IST
തിരുവനന്തപുരം: പനയംപാടം അപകടത്തിൽ മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ.
നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രി അനുവദിച്ചു.
പനയംപാടത്ത് സ്കൂൾ വിട്ട് തിരികെ വരുന്നതിനിടെ ചരക്ക് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികളാണ് മരിച്ചത്. ഇര്‍ഫാന ഷെറിന്, റിദ ഫാത്തിമ, നിദ ഫാത്തിമ , ഐഷ എന്നിവരാണ് മരിച്ചത്.
കാളിയപ്പന്, നാഗമ്മ, ബംഗാരി എന്ന രാജേശ്വരി, വിശ്വ, ജീവന് എന്നിവരാണ് നാട്ടിക അപകടത്തിൽ മരിച്ചവർ. റോഡിന്റെ വശത്ത് ഉറങ്ങിക്കിടന്ന് ഇവർക്കു മുകളിലേക്ക് തടിലോറി പാഞ്ഞുകയറുകയായിരുന്നു.