കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ കേ​സു​മാ​യി സി​പി​എ​മ്മി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍. കൊ​ല​പാ​ത​ക​ത്തി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലും സി​പി​മ്മി​ന് പ​ങ്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​നാ​ണ് സി​ബി​ഐ ശ്ര​മി​ച്ച​ത്. പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെ​യ്തു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യോ​ടെ കേ​സി​ൽ ക​ള്ള​മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷ ഹൈ​ക്കോ​ടി സ്റ്റേ ​ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ഭാ​സ്ക​ര​ൻ വെ​ളു​ത്തോ​ളി എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് സ്റ്റേ ​ചെ​യ്ത​ത്.

അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഇ​വ​രു​ടെ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വ് ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.