ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ജീ​വ​ൻ ര​ക്ഷാ യോ​ജ​ന പ​ദ്ധ​തി ഉ​ൾ​പ്പെ​ട്ടു​ത്തി​യ​ത്.

ജീ​വ​ൻ ര​ക്ഷാ യോ​ജ​ന പ്ര​കാ​രം 25 ല​ക്ഷം രൂ​പ വ​രെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കും. ഡ​ൽ​ഹി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ദേ​വേ​ന്ദ​ർ യാ​ദ​വി​നൊ​പ്പം രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

രാ​ജ​സ്ഥാ​നി​ൽ സ​മാ​ന​മാ​യ ഒ​രു പ​ദ്ധ​തി കോ​ൺ​ഗ്ര​സ് ആ​രം​ഭി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​നി​ൽ ഇ​തൊ​രു വി​പ്ല​വ​ക​ര​മാ​യ പ​ദ്ധ​തി​യാ​യി​രു​ന്നുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.

ഡ​ൽ​ഹി​യി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഒ​റ്റ​ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.