മും​ബൈ: രാ​ജ്യ​ത്ത് ഒ​രു കു​ട്ടി​ക്ക് എ​ച്ച്എം​പി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി ആ​ശു​പ​ത്രി വി​ട്ടു. യെ​ല​ഹ​ങ്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ട് മാ​സം പ്രാ​യ​മു​ള്ള ആ​ൺ കു‌​ഞ്ഞാ​ണ് രോ​ഗ​മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ക‍​ർ​ണാ​ട​ക​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് കു​ട്ടി​ക​ളും രോ​ഗ​മു​ക്ത​രാ​യി​രു​ന്നു.

ആ​ദ്യം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ നേ​ര​ത്തേ ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളി​ല്ലെ​ന്നും സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പൊ​തു​വേ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രെ​യാ​ണ് എ​ച്ച്എം​പി വൈ​റ​സ് ബാ​ധി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബോ​ധ​വ​ൽ​ക്ക​ര​ണ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.