തലയോട്ടി കണ്ടെത്തിയ സംഭവം: പരിശോധനാഫലം ലഭിച്ചശേഷം തുടര്‍നടപടിയെന്ന് പോലീസ്
Wednesday, January 8, 2025 12:14 PM IST
കോട്ടയം: വാഴൂരിൽ കവറിനുള്ളില്‍ കണ്ടെത്തിയ തലയോട്ടിയുടെയും അസ്ഥികളുടെയും ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പള്ളിക്കത്തോട് പോലീസ്.
കൊടുങ്ങൂര്‍ ടൗണിലുള്ള ഹോട്ടലിനു സമീപത്തുനിന്നുമാണ് ചൊവ്വാഴ്ച രാവിലെ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പരിസരം ശുചിയാക്കാൻ ചെന്നവരാണു തലയോട്ടി കണ്ടെത്തിയത്.
തുടര്‍ന്ന് പള്ളിക്കത്തോട് പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന്, തലയോട്ടിയും അസ്ഥികളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കും.