കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 2500 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വ​ലി​ച്ചെ​റി​യ​ല്‍ വി​രു​ദ്ധ ക്യാം​പെ​യ്‌​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഇ​തു​വ​രെ 189 ഇ​ട​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗൗ​ത​മ​ന്‍ അ​റി​യി​ച്ചു.