കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ൽ നി​ന്ന് 18000ലി​റ്റ​ർ വ്യാ​ജ ഡീ​സ​ൽ പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ വ്യാ​ജ ഡീ​സ​ൽ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

എ​വി​ടെ നി​ന്നാ​ണ് ഈ ​വ്യാ​ജ ഇ​ന്ധ​നം എ​ത്തി​യ​തെ​ന്ന​ട​ക്കം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗോ​ഡൗ​ണി​ൽ ഇ​രു​മ്പ് കൂ​ടു​ക​ൾ​ക്ക​ക​ത്ത് വ​ലി​യ ക​ന്നാ​സി​ലാ​ണ് വ്യാ​ജ ഡീ​സ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.