ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്ട്ര​പ​തി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി​ക്ക് സ്മാ​ര​കം നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. രാ​ജ്ഘ​ട്ടി​നു സ​മീ​പ​ത്താ​യി​ട്ടാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ക.

കു​ടും​ബ​ത്തെ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി കേ​ന്ദ്രം അ​റി​യി​ച്ചു. സ്മാ​ര​കം നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത മോ​ദി സ​ർ​ക്കാ​രി​ന് പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി​യു​ടെ മ​ക​ൾ ശ​ർ​മി​ഷ്ഠ ന​ന്ദി അ​റി​യി​ച്ചു.

2012 മു​ത​ൽ 2017വ​രെ ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്നു പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി. 2020ലാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്.