ചെ​ന്നൈ: കാ​ർ റേ​സിം​ഗ് ട്രാ​ക്കി​ൽ വ​ച്ച് ത​മി​ഴ് സൂ​പ്പ​ർ താ​രം അ​ജി​ത്തി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ട്രാ​ക്കി​ൽ വ​ച്ച് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സം​രം​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ​പ്പ​സ​മ​യം നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ ക​റ​ങ്ങി​യ ശേ​ഷം ആ​യി​രു​ന്നു നി​ന്ന​ത്. വ​ലി​യ പ​രി​ക്കു​ക​ളൊ​ന്നും ഇ​ല്ലാ​തെ അ​ജി​ത്ത് ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് താ​രം പ​രി​ശീ​ല​നം തു​ട​ർ​ന്നു​വെ​ന്നു​മാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ദുബായ് ഗ്രാൻഡ് പ്രിക്സിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു അജിത്ത്.