പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
Tuesday, January 7, 2025 5:41 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന് കുശവാഹ(22), സാഹു(19) എന്നിവരെ പെൺകുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.