ഒ​ട്ടാ​വ: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ രാ​ജി​വ​ച്ചു. ലി​ബ​റ​ൽ പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​വും രാ​ജി​വ​യ്ക്കു​ന്ന​താ​യി ട്രൂ​ഡോ പ്ര​ഖ്യാ​പി​ച്ചു. 2015 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ച്ച ട്രൂ​ഡോ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​ത്.

ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ 153 എം​പി​മാ​രി​ൽ 131 പേ​ർ ട്രൂ​ഡോ​യ്ക്ക് എ​തി​രാ​യി​രു​ന്നു. പു​തി​യ പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു വ​രെ കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്നും ട്രൂ​ഡോ അ​റി​യി​ച്ചു. ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ കോ​ക്ക​സ് യോ​ഗം ബു​ധ​നാ​ഴ്ച ചേ​രാ​നി​രി​ക്കേ​യാ​ണ് രാ​ജി.

ഒ​മ്പ​ത് വ​ർ​ഷ​മാ​യി കാ​ന‍‍‍​ഡ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ട്രൂ​ഡോ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ട്രൂ​ഡോ​യു​ടെ പാ​ർ​ട്ടി​യു​ടേ​ത് മോ​ശം പ്ര​ക​ട​ന​മാ​യി​രി​ക്കെ​യാ​ണ് പ​ദ​വി​യൊ​ഴി​യു​ന്ന​ത്. ഒ​ക്ടോ​ബ​ർ 20ന് ​മു​ൻ​പാ​ണ് കാ​ന​ഡ​യി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്.