മകരവിളക്ക്; ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തി
Monday, January 6, 2025 7:47 PM IST
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനവുമായി ദേവസ്വം ബോർഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിംഗ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു.
പതിമൂന്നാം തീയതി 5000 പേർക്കും പതിനാലിന് 1000 പേർക്കും മാത്രമായിരിക്കും സ്പോട്ട് ബുക്കിംഗിന് അവസരം. ഭക്തർ പത്താം തീയതി മുതൽ സന്നിധാനത്ത് തുടരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജനുവരി 12 മുതൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറച്ചിരുന്നു.