തൃ​ശൂ​ര്‍: ചേ​ല​ക്ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ല്‍​എ​യ്ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചേ​ല​ക്ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്.

അ​ൻ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ.​സു​ധീ​റി​നും അ​നു​യാ​യി​ക​ള്‍​ക്കു​മൊ​പ്പ​മെ​ത്തി​യ അ​ന്‍​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ​പി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റോ​ടും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ല്‍​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ൻ​വ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ബി​എ​ൻ​എ​സി​ലെ 221 -ാം വ​കു​പ്പും , ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി​യി​ലെ നാ​ല്, മൂ​ന്ന് വ​കു​പ്പു​ക​ളു​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.