ഗവർണർക്കെതിരെ ഗെറ്റ് ഔട്ട് കാമ്പയിനുമായി ഡിഎംകെ
Monday, January 6, 2025 4:54 PM IST
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ.രവിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ ഗവർണറുടെ നടപടി ബാലിശമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസില്ലെങ്കിൽ ആർ.എൻ. രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു.
മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം തള്ളിയതാണ് ഗവർണറെ ചൊടിപ്പിച്ചത്.
തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ അറിയിച്ചു. എന്നാൽ ഗവർണർക്കെതിരെ ഗെറ്റ്ഔട്ട് കാമ്പയിനുമായി ഡിഎംകെ രംഗത്ത് എത്തി.