ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിലവാരം: സർവേ ഇന്നു തുടങ്ങും
Monday, January 6, 2025 8:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനുള്ള സർവേ ഇന്നു തുടങ്ങും.
12 വരെയാണ് സർവേ. ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരശേഖരണം നടത്തുന്നത്.
സംസ്ഥാനത്താകെ 1.5 ലക്ഷം പേർ വിവരശേഖരണത്തിന്റെ ഭാഗമാകും. ഹരിതകർമസേന, കുടുംബശ്രീ എഡിഎസ്, സിഡിഎസ്, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഓരോ വാർഡിലും രണ്ടു മുതൽ മൂന്നു വരെ സംഘങ്ങളായാണ് വിവരശേഖരണം നടത്തുന്നത്. അതത് കേന്ദ്രങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണ പ്രവർത്തനം നടക്കുക. ഹരിതമിത്രം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാത്ത വീടുകളെ സ്ഥാപനങ്ങളെയും ചേർക്കുന്ന പരിപാടിയും ഇതോടൊപ്പം നടത്തും.