നൃത്തപരിപാടിക്കിടെ അപകടം: ഗിന്നസിനോട് വിവരം തേടാന്‍ പോലീസ്
Sunday, January 5, 2025 4:01 PM IST
കൊച്ചി: ഉമാ തോമസിന് പരിക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാന്‍ കൊച്ചി സിറ്റി പോലീസ്.
മൃദംഗവിഷന് ഗിന്നസുമായി ഒപ്പിട്ട കരാര്‍ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും പോലീസ് അറിയിച്ചു.
സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേസമയം അപകടത്തില്‍പ്പെട്ട ഉമതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് അധികൃതര്‍ അറിയിച്ചു.