ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
Sunday, January 5, 2025 5:29 AM IST
ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ ഇന്ത്യയിലെ നിരീക്ഷക സംഘം യോഗം ചേർന്നു.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വൈറസുമായി നിരവധി സാമ്യതകൾ എച്ച്എംപിവിക്കുണ്ട്. വൈറസ് ബാധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
എന്നാൽ ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.