ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
Saturday, January 4, 2025 11:36 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ തകർത്തു.
മാഞ്ചസ്റ്റർ സിറ്റിക്കായി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും ഫിൽ ഫോഡൻ ഒരു ഗോളും നേടി. വെസ്റ്റ് ഹാം താരം വ്ലാഡിമിർ കൗഫലിന്റെ സെൽഫ് ഗോളും സിറ്റിയുടെ ഗോൾ പട്ടികയിലുണ്ട്.
നിക്ലാസ് ഫുൽക്രഗാണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിയത്. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 34 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാമതാണ് മാഞ്ചസ്റ്റർ സിറ്റി.