സ്കൂള്‍ കലോത്സവം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍
Saturday, January 4, 2025 8:50 AM IST
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ സഹകരിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കലോത്സവവേദിയില്‍ സഹകരിക്കില്ലെന്ന് കാട്ടി ഡോക്ടര്‍മാര്‍ ഡിഎംഒയ്ക്ക് കത്ത് നല്കി.
25 വേദികളിലും സേവനം ഉണ്ടാകില്ലെന്ന് കത്തില്‍ പറയുന്നു. ആര്യനാട് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ നടപടിയിലാണ് പ്രതിഷേധം.
സ്വകാര്യ പ്രാക്ടീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആര്യനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. പിന്നാലെ സസ്പെന്ഷന്പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 23 മുതല്‍ കെജിഎംഒഎ തിരുവനന്തപുരം ഘടകം നിസഹകരണ സമരത്തിലാണ്. എന്നാല്‍ കലോത്സവ വേദികളില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.